കോന്നി : വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട :കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനും മുൻ സൈനികനുമായ അതുമ്പുംകുളം സുമേഷ് ഭവനിൽ (വെള്ളിയറ) പി.കെ. പുരുഷോത്തമൻ (77) മരിച്ചു. കഴിഞ്ഞ മാർച്ച് ഒൻപതിന് ഓമല്ലൂർ മിലിട്ടറി കാന്റീനു സമീപം ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിലും, എറണാകുളം സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. സി.പി.എം അതുമ്പുംകുളം ബ്രാഞ്ച് അംഗം, എലിമുളളുംപ്ലാക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ :ശാന്തമ്മ, മക്കൾ: സ്മിത, സുമേഷ്, സൗമ്യ .മരുമക്കൾ :അശോകൻ, വിജി.