മല്ലപ്പള്ളി: തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്സൈസ് പത്തനംതിട്ട ഇൻറലിജന്റ് ബ്യൂറോയും മല്ലപ്പള്ളി എക്സൈസ് ഓഫീസും സംയുക്തമായി നടത്തിയ റെയ്ഡിൽ കോട്ടാങ്ങൽ പുല്ലാന്നിപ്പാറയിൽ നിന്ന് 126 കുപ്പി വിദേശമദ്യവുമായി യുവാവിനെ പിടികൂടി. കോട്ടാങ്ങൽ കണയ്ക്കൽ ടിജിൻ ജോസഫ് (29) ആണ് പിടിയിലായത്. മദ്യം സൂക്ഷിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്‌പെക്ടർ കെ അജയൻ,പ്രിവന്റീവ് ഓഫീസർമാരായ മനോജ്, ഒ.എം പരീദ്, കെ.കെ പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർ ഷിജു വി, ജയൻ, രാമചന്ദ്രമാരാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.