attack
സജിത്ത് (26 ), സജൻ (23)

തിരുവല്ല: നിരണത്ത് വീടുകയറി അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. നിരണം തേവേരി ആശാരികുടി പുതുവേൽ വീട്ടിൽ സഹോദരങ്ങളായ സജിത്ത്(26 ), സജൻ(23) എന്നിവരാണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11നാണു സംഭവം. നിരണം തേവേരി ശങ്കുവിരത്തിൽ രാജനും മകൻ റെനു രാജനെയും ആക്രമിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്. ഇരുവരും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളും ആക്രമിക്കപ്പെട്ട റെനുവും സുഹൃത്തുക്കളായിരുന്നു. ഇവർ തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രതികളെ പിടികൂടുന്നതിനിടയിൽ പൊലീസുകാരനായ ജോജോയ്ക്ക് പരിക്കേറ്റിരുന്നു. പുളിക്കീഴ് പൊലീസ് ഇൻസ്പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ എസ്.ഐ വിപിൻകുമാർ, എ.എസ്.ഐമാരായ രാജേഷ്, സോമസുന്ദരംപിള്ള, ഷാഡോ പൊലീസുകാരായ ഹരികുമാർ, അജികുമാർ ആർ, സുജിത്ത് കുമാർ, പുളിക്കീഴ് സ്റ്റേഷൻ എസ്.സി.ഓ.പിമാരായ തുളസീദാസ്, പ്രസാദ്, ജോജോ,സി.പി.ഒ അഖിലേഷ്, സുദർശനൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.