ചെങ്ങന്നൂർ: മാവേലിക്കര പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി തഴവസഹദേവൻ ഉപവരണാധികാരി ചെങ്ങന്നൂർ ആർ.ഡി.ഒ അലക്സ് ജോസഫ് മുമ്പാകെ പത്രിക സമർപ്പിച്ചു. നൂറ് കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ ബി.ജെ.പി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനമായാണ് സ്ഥാനാർത്ഥിയും നേതാക്കളും എത്തിയത്. എൻ.ഡി.എ പാർലമെന്റ് മണ്ഡലം ചെയർമാൻ കെ.ജി രാജ്മോഹൻ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഷാജി എം. പണിക്കർ, കേരളകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കണ്ണാട്ട്, ബി.ജെ.പി സംസ്ഥാന സമിതി അംഗം ടി.ഒ നൗഷാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. .
ബി.ജെ.പി ദക്ഷിണമേഖലാ പ്രസിഡന്റ് വെളളിയാകുളം പരമേശ്വരൻ, ജില്ലാ ജനറൽ സെക്രട്ടറി എം.വി ഗോപകുമാർ, സെക്രട്ടറി ജി. ജയദേവ്, ട്രഷറർ കെ.ജി കർത്ത, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറിമാരായ മോഹനൻ കൊഴുവല്ലൂർ, രമേശ് ബാബു, ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശ് നമ്പൂതിരി, കാമരാജ് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുരേഷ് ബുധനൂർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രമോദ് കാരക്കാട്, മഹിളാമോർച്ച ജില്ലാ സെക്രട്ടറി സുജാപിളള, ബി.ഡി.എം.എസ് ജില്ലാ സെക്രട്ടറി സുശീല, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലിൽ, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് ചിത്രമാലിക, ബ്ലോക്ക് പഞ്ചായത്ത് അംഗം കലാരമാശ് എന്നിവർ നേതൃത്വം നൽകി.