s-shailaja1
എൽ.ഡി എഫ് തെരഞ്ഞെടുപ്പു രാഷ്ട്രീയ വിശദീകരണ യോഗം ചിറ്റാറിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

ചിറ്റാർ: വർഗീയതയ്ക്കെതിരെയുള്ള വിധിയെഴുത്തായിരിക്കണം ഈ തിരഞ്ഞെടുപ്പെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു .എൽ .ഡി എഫ് സ്ഥാനാർത്ഥി വീണാജോർജ്ജിന്റെ തിരഞ്ഞെടുപ്പു പ്രചാരണ യോഗം ചിറ്റാറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .
കേരളം ജീവിത സുരക്ഷിതത്വമുള്ള നാടാണ് .അസുഖം വന്നാൽ ചികിത്സിക്കാൻ ആശുപത്രിയുണ്ട് എന്നാൽ വടക്കേ ഇന്ത്യയിൽ കോൺഗ്രസും ബി.ജെ.പിയും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നല്ലൊരു ആശുപത്രി പോലുമില്ല .കേരളത്തിൽ ആരോഗ്യനില മെച്ചപ്പെട്ടത് എൽ ഡി എഫ് സർക്കാർ ഉള്ളതുകൊണ്ടാണ് .ബി.ജെ.പി തനി വർഗീയ നയമാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു .യോഗത്തിൽ എൽ ഡി എഫ് പഞ്ചായത്ത് ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റ് ജി.ബി ഗോപി അദ്ധ്യക്ഷത വഹിച്ചു . പി.ജെ അജയകുമാർ ,എം.എസ് രാജേന്ദ്രൻ ,പി.ആർ ഗോപിനാഥൻ ,കെ.യു ജനീഷ് കുമാർ ,സംഗേഷ് ജി നായർ ,മോഹനൻ പൊന്നു പിള്ള ,സി.സി മധുസൂദനൻ ,രവികല എബി എന്നിവർ സംസാരിച്ചു .