പറക്കോട് : 2018 -19 സാമ്പത്തിക വർഷം 14.31 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് പറക്കോട് ബ്ലോക്ക് തൊഴിലുറപ്പ് പണികളിൽ ജില്ലയിൽ മുന്നിലെത്തി. ഒരു കുടുംബത്തിന് ശരാശരി 86.78 തൊഴിൽ ദിനങ്ങൾ നൽകി. കടമ്പനാട് ഗ്രാമപഞ്ചായത്ത് 94.12, കൊടുമൺ ഗ്രാമ പഞ്ചായത്ത് 91.06, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് 87.59, ഏഴംകുളം ഗ്രാമ പഞ്ചായത്ത് 81.29, ഏറത്ത് ഗ്രാമ പഞ്ചായത്ത് 86.21, കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് 81.7 ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് 81.48 തൊഴിൽ ദിനങ്ങൾ നൽകി.
അവിദഗ്ദ്ധ തൊഴിൽ ഇനത്തിൽ 3987 ലക്ഷം രൂപയും അർദ്ധവിദഗ്ദ്ധ തൊഴിൽ, സാധന സാമഗ്രികൾ എന്നീ ഇനത്തിൽ 27.4 ലക്ഷം രൂപയും ഭരണ നിർവ്വഹണ ഗ്രാന്റിനത്തിൽ 62 ലക്ഷം രൂപയും ഉൾപ്പെടെ 4323 ലക്ഷം രൂപ ചെലവഴിച്ചു.
7760 കുടുംബങ്ങൾക്ക് 100 ദിവസവും 691 കുടുംബങ്ങൾക്ക് 150 ദിവസവും തൊഴിൽ നൽകി. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് 1709 കുടുംബങ്ങൾക്കും ഏഴംകുളം ഗ്രാമ പഞ്ചായത്ത് 1183 കുടുംബങ്ങൾക്കും കടമ്പനാട് ഗ്രാമ പഞ്ചായത്ത് 1139 കുടുംബങ്ങൾക്കും കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് 1077 കുടുംബങ്ങൾക്കും കൊടുമൺ ഗ്രാമ പഞ്ചായത്ത് 991 കുടുംബങ്ങൾക്കും ഏറത്ത് ഗ്രാമ പഞ്ചായത്ത് 727 കുടുംബങ്ങൾക്കും 100 ദിവസം തൊഴിൽ നൽകി.
30 കുളങ്ങളും 40 കാലിത്തൊഴുത്തുകളും 12 ആട്ടിൻകൂടുകളും 222 ജലസേചന/കുടിവെള്ള കിണറുകളും നിർമ്മിച്ചു. , 3 തെങ്ങ് നഴ്സറി, 4 ഫലവൃക്ഷ നഴ്സറി, 5 കമ്പോസ്റ്റ് നിർമ്മിതി, 201 തോട് സംരക്ഷണ പ്രവൃത്തികൾ എന്നിവയും തൊഴിലുറപ്പിന്റെ ഭാഗമായി പൂർത്തീകരിച്ചു. വെള്ളപ്പൊക്ക കെടുതിയിൽ ഉൾപ്പെടുത്തി തരിശുനിലം കൃഷിയോഗ്യമാക്കുന്ന 3 പ്രവൃത്തികളും 144900 ജലാഗിരണ ട്രഞ്ചുകളും 110 കിലോ മീറ്റർ കനാൽ നവീകരണ പ്രവൃത്തികളും 18 റോഡ് കോൺക്രീറ്റ് പ്രവൃത്തികളും ഏറ്റെടുത്തു. 4 അംഗൻവാടികളുടെ നിർമ്മാണവും കൊടുമണിൽ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുമായി സംയോജിപ്പിച്ച് നിർമ്മാണ സാമഗ്രി നിർമ്മാണ യൂണിറ്റിനുള്ള കെട്ടിടവും പൂർത്തിയായിവരുന്നു.