bennyamin
ബെന്യാമിൻ

ഇത്രകാലവും പ്രവാസിയായിരുന്നതിനാൽ ആദ്യ വോട്ടാണ് ഇത്തവണത്തേത്. രാഷ്ട്രീയ പാർട്ടികൾ ജനകീയ പ്രശ്‌നങ്ങൾ കാണുന്നില്ലെന്നതാണ് യഥാർത്ഥ പ്രശ്‌നം. ഇന്ത്യ നിർണായകമായ തിരഞ്ഞെടുപ്പിനെയാണ് നേരിടുന്നത് . ഏകാധിപത്യം കടന്നുവരുന്നു എന്നതാണ് പ്രശ്‌നം. അക്ഷരങ്ങളെ സ്‌നേഹിക്കുന്നവർക്കും നിലപാടുകൾ സ്വീകരിക്കുന്നവർക്കുമെതിരെ തോക്കുയർത്തുന്ന പ്രവണതയാണ് ഇപ്പോൾ. അതിനെതിരെയാണ് വോട്ടുകൾ വിനിയോഗിക്കേണ്ടത്. ജനാധിപത്യത്തിൽ ഒരു പൗരനുള്ള ഏറ്റവും ശക്തമായ ആയുധമാണ് വോട്ട്. വോട്ടിലൂടെ നമ്മുടെ അഭിപ്രായം രേഖപ്പെടുത്തുകയാണ് വേണ്ടത്. അത് ഒരിക്കലും പാഴാക്കരുത്. അത് വളരെ യുക്തി പൂർവമാണ് വിനയോഗിക്കേണ്ടത്. വൈകാരികമായല്ല വോട്ട് ചെയ്യേണ്ടത്. ക്യത്യമായ രാഷ്ട്രീയ ബോധമുണ്ടാകണം. നമ്മുടെ രാജ്യം നമ്മുടേതായിത്തന്നെ നിലനിറുത്തണം. ഇതിന് അനുയോജ്യമായ ഘടകം എന്തെന്ന് കണ്ടെത്തണം. തമാശയല്ല തിരഞ്ഞെടുപ്പ്. ജനകീയ പ്രശ്‌നങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്തുള്ള പ്രചാരണം വിരളമാണ്. പൗരന്റെ അടിസ്ഥാന ആവശ്യങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് വേണ്ടത്. ന്യൂനപക്ഷങ്ങളെ മാത്രമാണ് സംരക്ഷിക്കുന്നത്. ഇതും ജനങ്ങൾ മനസിലാക്കി ത്തുടങ്ങിയിരിക്കുന്നു. ജനങ്ങൾ കുറെക്കൂടി രാഷ്ട്രീയ ബോധമുള്ളവരാകുകയാണ് വേണ്ടത്. ഒരു പൗരന് രാജ്യം അനുവദിച്ചിരിക്കുന്ന സ്വാതന്ത്ര്യം എന്തൊക്കെയാണെന്നും അവന്റെ അധികാരങ്ങൾ എന്തൊക്കെയാണെന്നും അറിഞ്ഞിരിക്കുകയും കൂടുതൽ ജാഗ്രത പുലർത്തുകയും വേണം. ഭരണഘടനയെക്കുറിച്ച് ബോധവാൻമാരാകണം. പക്ഷേ പുതുതലമുറ പോലും ഇതിനെപ്പറ്റി ബോധവാൻമാരല്ല.