പെരുനാട്: വഴിത്തർക്കത്തെ തുടർന്ന് സമീപവാസിയെ കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പേഴുംപാറ ഈട്ടിമൂട്ടിൽ അക്ഷരഭവൻ സന്തോഷ് നാരായണനെ (35)യാണ് ഇൻസ്പെക്ടർ ടി. ബിജുവിന്റെ നേതൃത്വത്തിൽ പത്തനാപുരം അരുവിത്തറയിലെ വാടക വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2017 ഡിസംബർ നാലിനാണ് കേസിന് ആസ്പദമായ സംഭവം. വഴിത്തർക്കത്തിനിടെ പേഴുമ്പാറ രാജേഷ് ഭവനിൽ രതീഷിനെയാണ് കൊല്ലാൻ ശ്രമിച്ചത്. മറ്റു നാലു പ്രതികളെ അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. എ.എസ്.ഐ ബോസ്, സി.പി.ഓമാരായ ബിജു, സുഭാഷ്, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.