s-sports1
പത്തനംതിട്ട . ജില്ലാ സ്‌പോർട്സ് കൗൺസിലിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കാ​യി സം​ഘ​ടി​പ്പിച്ച വേനൽക്കാല കായിക പരിശീലനം ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അ​നിൽകുമാർ ഉദ്ഘാടനം ചെ​യ്യുന്നു.

പത്തനംതിട്ട. ജില്ലാ സ്‌പോർട്സ് കൗൺസിലിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി വേനൽക്കാല കായിക പരിശീലനം തുടങ്ങി. പ്രസിഡന്റ് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സി.എൻ രാജേഷ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി സി.പി സെബാസ്റ്റ്യൻ, ജില്ലാ സ്‌പോർട്സ് ഓഫീസർ ഷാജി പി.മുഹമ്മദ്, കായിക പരിശീലകരായ തങ്കച്ചൻ പി ജോസഫ്, റോസമ്മ മാത്യു, അഞ്ജലി കൃഷ്ണൻ, മുരളീധരൻ നായർ കെ.ബി, ഹരി എന്നിവർ നേതൃത്വം നൽകി.