yogam
വനിതാ സംഘം തിരുവല്ല യൂണിയൻ പ്രവർത്തകയോഗം എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്റ്റിങ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെ

തിരുവല്ല: മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനോടനുബന്ധിച്ചുള്ള വനിതാസംഘം പ്രവർത്തകയോഗം യൂണിയൻ ചെയർപേഴ്‌സൺ അംബികാ പ്രസന്നന്റെ അദ്ധ്യക്ഷയിൽ നടന്നു. എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്റ്റിങ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഗുരുപൂജാ കൂപ്പൺ വിതരണ ഉദ്ഘാടനം യോഗം അസി.സെക്രട്ടറി പി.എസ്. വിജയൻ നിർവഹിച്ചു. വനിതാസംഘം യൂണിയൻ കൺവീനർ സുധാഭായി സ്വാഗതവും ജോ.കൺവീനർ ഓമന വിദ്യാധരൻ നന്ദിയും പറഞ്ഞു. കൺവെൻഷന്റെ വിജയത്തിനായി അഞ്ചു ഗ്രൂപ്പുകളായി 201 അംഗ വോളണ്ടിയർ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ദിവ്യജ്യോതി പ്രയാണം, വിളംബര ഘോഷയാത്ര, കലവറ നിറയ്ക്കൽ തുടങ്ങിയ പരിപാടികൾക്ക് നേതൃത്വം നൽകും. വോളണ്ടിയർ കമ്മിറ്റിയുടെ യോഗം എട്ടിന് രാവിലെ 11ന് യൂണിയൻ ഓഡിറ്റിയറിയത്തിൽ നടക്കും.