ചിറ്റാർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ചിറ്റാർ പോസ്റ്റ് ഒാഫീസിലേക്ക് മാർച്ച് നടത്തി. സി.പി.എം ഏരിയാ കമ്മിറ്റിയംഗം എം.എസ്.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മിനി അശോകൻ അദ്ധ്യക്ഷയായിരുന്നു. രവികല എബി , മോഹനൻ പൊന്നുപിള്ള ,ബിജു പടനിലം ,എൻ.രജി ,പി.ആർ തങ്കപ്പൻ ,ടി.കെ സജി ,ഓമന പ്രഭാകരൻ, ഷരീഫ ബീവി എന്നിവർ സംസാരിച്ചു.