പത്തനംതിട്ട : ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി വരണാധികാരി ജില്ലാ കളക്ടർ പി.ബി നൂഹ് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കളക്ട്രേറ്റിൽ ഉച്ചയ്ക്ക് 12ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. എൻ. ജയരാജ് എം.എൽ.എ, മുസ്ലീംലിഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഇ അബ്ദുൾ റഹ്മാൻ എന്നിവരോടൊപ്പമാണ് അദ്ദേഹം എത്തിയത്.
രാവിലെ 11 മണിയോടുകൂടി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസായ പത്തനംതിട്ട രാജീവ് ഭവനിൽ എത്തി യു.ഡി.എഫ്, കോൺഗ്രസ് നേതാക്കളാമായി ചർച്ച നടത്തിയതിന് ശേഷമായിരുന്നു പത്രികാ സമർപ്പണം. രാവിലെ തന്നെ രാജീവ് ഭവനും പരിസരവും യു.ഡി.എഫ് നേതാക്കളേയും പ്രവർത്തകരേയും കൊണ്ട് നിറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി. തോമസ്, കൺവീനർ പന്തളം സുധാകരൻ, മുൻ ഡി.സി.സി പ്രസിഡന്റുമാരായ കെ.ശിവദാസൻ നായർ, പി.മോഹൻരാജ്, പഴകുളം മധു, മാലേത്ത് സരളാദേവി, എ.ഷംസുദ്ദീൻ, ഘടക കക്ഷി നേതാക്കളായ ടി.എം ഹമീദ്, ജോർജ്ജ് വർഗ്ഗീസ്, ശ്രകോമളൻ, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാർ, അനിൽ തോമസ്, വെട്ടൂർ ജ്യോതി പ്രസാദ്, റിങ്കു ചെറിയാൻ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, ജോൺസൺ വിളവിനാൽ, എം.ജി കണ്ണൻ, എം.സി ഷെറീഫ്, സജി കൊട്ടയ്ക്കാട്, കെ.എൻ അച്യുതൻ, ബോധേശ്വര പണിക്കർ, റോഷൻ നായർ, ഏഴംകുളം അജു, റോജി പോൾ ഡാനിയേൽ, യൂത്ത് കോൺഗ്രസ് സംസ്ഥാനാ ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ജില്ലാ പ്രസിഡന്റ് റോബിൻ പരുമല, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞൂഞ്ഞ ജോസഫ്, നേതാക്കളായ ഹരിദാസ് ഇടത്തിട്ട, പന്തളം പ്രതാപൻ, സജി ചാക്കോ, കൊന്നിയൂർ പി.കെ, അബ്ദുൾകലാം ആസാദ്, റനീസ് മുഹമ്മദ് എന്നിവരും പ്രവർത്തകരും രാജീവ് ഭവനിൽ സന്നിഹിതരായിരുന്നു.
പത്രികാ സമർപ്പണത്തിന് മുൻപായി ആന്റോ ആന്റണി സാമൂഹത്തിലെ വിവിധ തുറകളിലുള്ളവർ, മുതിർന്ന കോൺഗ്രസ്, യു.ഡി.എഫ് നേതാക്കൾ
എന്നിവരുടെ അനുഗ്രഹം തേടിയിരുന്നു.