പത്തനംതിട്ട : സമയപരിധി അവസാനിച്ച ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണി വരെ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിച്ചത് 11 പേർ. ഇതുവരെ ആകെ 23 സെറ്റ് പത്രികകൾ ലഭിച്ചു. ഇന്നലെ മാത്രം അഞ്ച് സ്ഥാനാർത്ഥികൾ പുതുതായി നാമനിർദേശപത്രികകൾ സമർപ്പിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ആന്റോ ആന്റണി നാല് സെറ്റ് പത്രിക സമർപ്പിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാജോർജിനുവേണ്ടി രണ്ട് സെറ്റ് പത്രികകൾ ഇന്നലെ പുതുതായി സമർപ്പിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രനുവേണ്ടി ഒരു സെറ്റ് പത്രിക പുതുതായി സമർപ്പിച്ചു. എ.പി.ഐ സ്ഥാനാർത്ഥി ജോസ് ജോർജ് ഒരു സെറ്റ് പത്രിക സമർപ്പിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥികളായ അശോകൻ, പുഷ്പാംഗദൻ, വീണ.വി എന്നിവർ ഓരോ സെറ്റ് പത്രിക സമർപ്പിച്ചു.
ഇന്ന് നാമനിർദ്ദേശ പത്രികകളിൻമേൽ സൂക്ഷ്മ പരിശോധന നടക്കും. ഈ മാസം എട്ടുവരെ പത്രിക പിൻവലിക്കാൻ അവസരമുണ്ട്. അതിനുശേഷമേ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമാകുകയുള്ളൂ.