പത്തനംതിട്ട: ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിലെ 25 പോളിംഗ് ബൂത്തുകൾ സ്ത്രീ​ സൗഹൃദ പോളിംഗ് ബൂത്തുകളായിരിക്കുമെന്ന് ജില്ലാ കളക്ടറും തിരഞ്ഞടുപ്പ് ഓഫീസറുമായ പി.ബി.നൂഹ് അറിയിച്ചു. തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ എന്നീ മണ്ഡലങ്ങളിലെ അഞ്ച് പോളിംഗ് ബൂത്തുകൾ വീതമാണ് സ്ത്രീ സൗഹൃദ പോളിംഗ് ബൂത്തുകളാക്കി മാറ്റിയിരിക്കുന്നത്. ഈ ബൂത്തുകളിൽ പോളിംഗ് ഉദ്യോഗസ്ഥരായി നിയമിക്കുന്നത് പൂർണമായും സ്ത്രീകളെയായിരിക്കും.
പ്രായമായ സ്ത്രീകളെ പോളിംഗ് ബൂത്തുകളിൽ എത്തിക്കുന്നതിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തും. പഞ്ചായത്തു തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതടക്കമുള്ള വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ സജ്ജമാക്കി അംഗപരിമിതരെ പോളിംഗ് ബൂത്തിലെത്തിക്കും. ഇവർക്ക് ബൂത്തുകളിൽ വീൽചെയർ സൗകര്യം, ഇരിപ്പിടം, കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാക്കും. കൂടാതെ ബൂത്തുകളിൽ മുലയൂട്ടലിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും ബൂത്തുതലത്തിൽ തന്നെ അംഗപരിമിതരെ കണ്ടെത്തി വോട്ട് ചെയ്യാനുളള സജ്ജീകരണങ്ങൾ ഒരുക്കുമെന്നും കളക്ടർ പറഞ്ഞു. ഓരോ ബൂത്തുകളിലും ഒരു പ്രിസൈഡിംഗ് ഓഫീസറുൾപ്പടെ നാല് വനിതാ ഉദ്യോഗസ്ഥരാണ് ഉണ്ടാകുക.
സ്ത്രീ​സൗഹൃദ പോളിംഗ് ബൂത്തുകൾ:

(തിരുവല്ല മണ്ഡലം): നെടുങ്ങാടപ്പളളി സെന്റ് ഫിലോമിന യു.പി സ്​കൂൾ, വാരിക്കാട് ബെഥേൽ കമ്മ്യൂണിറ്റി യു.പി സ്​കൂൾ, തിരുവല്ല റെജിന മുണ്ടി ഇംഗ്ലീഷ് മീഡിയം സ്​കൂൾ, കാവുംഭാഗം ഡി.ബി.എച്ച്.എസ്.എസ്, തിരുമൂലപുരം എസ്.എൻ.വി.എച്ച്.എസ്.

(റാന്നി): വെച്ചൂച്ചിറ സി.എം.എസ് എൽ.പി സ്​കൂൾ, പെരുനാട് ഗവ.എൽ.പി സ്​കൂൾ, പഴവങ്ങാടി ഗവ.യു.പി.എസ് സ്​കൂൾ, റാന്നി എം.എസ്.എച്ച്.എസ്.എസ്, വടശേരിക്കര ടി.ടി.ടി.എം വി.എച്ച്.എസ്.എസ്.

(ആറന്മുള): കിടങ്ങന്നൂർ ഗവ.എൽ.പി.എസ് ( സൗത്ത് ബിൽഡിംഗ്), കിടങ്ങന്നൂർ ഗവ.എൽ.പി.എസ് (നോർത്ത് ബിൽഡിംഗ്), മെഴുവേലി പദ്മനാഭോദയം ഹയർസെക്കൻഡറി സ്​കൂൾ (നോർത്തേൺ സൈഡ്), മെഴുവേലി പദ്മനാഭോദയം ഹയർസെക്കൻഡറി സ്​കൂൾ (സതേൺ സൈഡ്), പത്തനംതിട്ട മർത്തോമ ഹയർസെക്കൻഡറി സ്​കൂൾ.

(കോന്നി): കോന്നി ജി.എച്ച്.എസ് പ്രധാന കെട്ടിടം, എലിയറയ്ക്കൽ അമൃത വി.എച്ച്.എസ്.എസ്, വളളിക്കോട് പി.ഡി.യു.പി.എസ്, മങ്ങാട് ന്യൂമാൻ സെൻട്രൽ സ്​കൂൾ, ഇളമണ്ണൂർ വി.എച്ച്.എസ്.ഇ.

(അടൂർ): തട്ടയിൽ ശ്രീകൃഷ്ണ വിലാസം യു.പി.എസ്, അടൂർ ഗവ.യു.പി.എസ്, കരുവാറ്റ ഗവ.മോഡൽ എൽ.പി സ്​കൂൾ, കടമ്പനാട് ലക്ഷ്മി വിലാസം എൽ.പി സ്​കൂൾ, ഏഴംകുളം ഗവ.എൽ.പി സ്​കൂൾ.