suci

പത്തനംതിട്ട : എസ്.യു.സി.ഐ (കമ്യൂ​ണിസ്റ്റ്) പത്തനംതിട്ട പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി ബിനു ബേബി പ്രചാരണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കി. പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും കുടുംബങ്ങൾ, ബന്ധുക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവരെ നേരിൽ കണ്ട് പിൻതുണ ഉറപ്പാക്കുകയായിരുന്നു ആദ്യഘട്ടം. പൊതുജനങ്ങളിൽ നിന്നും പാർട്ടി അനുഭാവികളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സംഭാവനയായി സമാഹരിച്ച തുകയാണ് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം കെട്ടി വയ്ക്കാൻ ഉപയോഗിച്ചത്. കേരളത്തിൽ 9 മണ്ഡലങ്ങളിലാണ് എസ്.യു.സി.ഐ മത്സരിക്കുന്നത്. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുമായി 119 മണ്ഡലങ്ങളിലാണ് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മാറി മാറി വരുന്ന സർക്കാരുകൾ കുത്തകകൾക്കനുകൂലമായി തീരുമാനങ്ങളെടുക്കുകയും സാധാരണക്കാരെ ദ്രോഹിക്കുകയും ചെയ്യുന്ന നയങ്ങളാണ് പിൻതുടരുന്നത്. ഇതിനെതിരായി ഉയർന്നു വരുന്ന ജനകീയ സമരങ്ങളുടെ ശബ്ദം പാർലമെന്റിൽ എത്തിക്കുകയാണ് ഈ തെഞ്ഞെടുപ്പിലൂടെ എസ്.യു.സി.ഐ (കമ്മ്യൂ​ണിസ്റ്റ്) ലക്ഷ്യമിടുന്നതെന്ന് സ്ഥാനാർത്ഥി ബിനു ബേബി പറഞ്ഞു.