paddy
കവിയൂർ പുഞ്ചയിലെ കൊയ്ത്തുത്സവം ഇന്നലെ നടന്നപ്പോൾ

തിരുവല്ല: പതിറ്റാണ്ടുകൾക്ക് ശേഷം നെൽകൃഷി ചെയ്ത കവിയൂർ പുഞ്ചയിലെ കൊയ്ത്തുത്സവം നാടിനാവേശമായി. അണ്ണവട്ടത്തു ഇന്നലെ നടന്ന കൊയ്ത്തുത്സവം പഴയ കർഷക തൊഴിലാളികളായ ലീലാമ്മ ജോണും ഏലിയാമ്മ തോമസും സരസമ്മ രാഘവനും. ജഗദമ്മയും ചേർന്നു കറ്റകൊയ്‌തെടുത്ത് ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡന്റ് പ്രസാദ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ അംഗം എസ് വി സുബിൻ, മുൻസിപ്പൽ കൗൺസിലർമാരായ. ബിജു കാഞ്ഞിരത്തുംമൂട്ടിൽ. അരുന്ധതി രാജേഷ്, പാടശേഖര സമിതി സെക്രട്ടറിമാരായ അനിൽകുമാർ, അനിൽ ആമല്ലൂർ, രാജേഷ് കാടമുറി, നേതാക്കളായ.പ്രകാശ് ബാബു, സജി എം മാത്യു മുനിസിപ്പൽ സെക്രട്ടറി ബിജു, ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ഫാ. എബ്രഹാം പി ഉമ്മൻ അനുഗ്രഹ പ്രഭാഷണം നടത്തി. കർഷക തൊഴിലാളികളെയും പാട്ടകൃഷിക്കാരെയും പൊന്നാടയണിയിച്ച് ആദരി ച്ചു. വിശാലമായ കവിയൂർ പുഞ്ചയിലെ എണ്ണൂറോളം ഏക്കറിലാണ് ഇത്തവണ നെൽകൃഷി ചെയ്തത്. തിരുവല്ല നഗരസഭ, കവിയൂർ, കുന്നന്താനം പഞ്ചായത്തുകളിലായാണ് കവിയൂർ പുഞ്ച വ്യാപിച്ചു കിടക്കുന്നത്.