അടൂർ: എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് അടൂർ നിയോജക മണ്ഡലത്തിൽ വൻ സ്വീകരണം. പന്തളം തെക്കേക്കര തേവരുക്ഷേത്രത്തിനു സമീപം സ്വീകരണ യോഗം സംസ്ഥാന കൗൺസിൽ അംഗം ഹരീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.ജി കൃഷ്ണകുമർ, ആർ.ഗോപാലകൃഷ്ണൻ, എ.കെ.സുരേഷ്, സി. ശരത്, അനിൽ നെടുംമ്പള്ളിൽ, രൂപേഷ് അടൂർ, അഡ്വ.രാധാ കഷ്ണൻ, ജ്യോതിഷ് പെരുംമ്പുള്ളിക്കൽ, ഗിജിൽ ലാൽ, ഗിരീഷ്, സഞ്ജീവ്, പി.സരസ്വതി അമ്മ, ജി.ലീലാദേവി എന്നിവർ സംസാരിച്ചു.
മന്നം നഗർ, പെറിലയം, മാമൂട്, പറപ്പടി തുടങ്ങിയ 25 സ്വീകരണ കേന്ദ്രങ്ങളിലൂടെ പര്യടനം ദേശക്കല്ലംമൂട് സമാപിച്ചു.
തുറന്ന വാഹനത്തിൽ നാട്ടുകാരെ അഭിവാദ്യം ചെയ്ത് നീങ്ങിയ സുരേന്ദ്രനെ റോഡിന്റെ ഇരുവശത്തും സ്ത്രീകൾ ഉൾപ്പെടെയുള്ള വലിയ ജനാവലിയാണ് കാത്തിരുന്നത്. നിലവിളക്ക് കത്തിച്ചും നിറപറ ഒരുക്കിയുമായിരുന്നു വരവേറ്റത്. രാത്രി ഏറെ വൈകിയും വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കി.