തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 11-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ ഭൂമിപൂജയും കാൽനാട്ട് കർമ്മവും മനയ്ക്കച്ചിറ കൺവെൻഷൻ നഗറിൽ നടന്നു. ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമിയും വൈദീകസമിതി കൺവീനർ സുജിത്ത് ശാന്തിയും മുഖ്യ കാർമ്മികത്വം വഹിച്ചു. തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, കൺവീനർ അനിൽ എസ്.ഉഴത്തിൽ, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി പി.എസ്.വിജയൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ രാജേഷ് തൈമറവുംകര, സൈബർസേന ചെയർമാൻ മഹേഷ്.എം, ധർമ്മസേന കൺവീനർ രാജേഷ് മേപ്രാൽ, വനിതാസംഘം കൺവീനർ സുധാഭായ്, രവിവാര പാഠശാല കോർഡിനേറ്റർ വിശ്വനാഥൻ വേട്ടവക്കോട്ട്, തുടങ്ങിയവർ പങ്കെടുത്തു. പീതാംബരദീക്ഷ സ്വീകരിക്കൽ 8ന് വൈകിട്ട് 3 ന് യൂണിയൻ ഒാഡിറ്റോറിയത്തിൽ നടക്കും.