പെരിങ്ങനാട് : മിത്രപുരം ഉദയഗിരി സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ പൂയം ഉത്സവത്തിന് സുഗതൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ കൊടിയേറി.മേൽശാന്തി രതീഷ് തന്ത്രി ,ശാന്തി സന്തോഷ് എന്നിവർ കാർമ്മികത്വം വഹിച്ചു .11 ന് ഷഷ്ഠിപൂജ , 12 ന് പാലക്കോട്ട് അപ്പുപ്പൻകാവിൽ പള്ളിവേട്ട, 13 ന് ചേന്നംപള്ളിൽ ശ്രീഭദ്ര ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് കാവടിഘോഷയാത്ര, ഉദയഗിരി കാവടിയാട്ടം. വൈകിട്ട് മിത്രപുരം കറാമലക്കോട്ട് ആറാട്ട്, താലപ്പൊലി ഘോഷയാത്ര. തുടർന്ന് കൊടിയിറക്ക് രാത്രിയിൽ ആലപ്പുഴ ഡ്രീംവേവ്‌സ് ന്റെ ഗാനമേള .