പത്തനംതിട്ട: എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രികയിലെ പേര് വീണാ കുര്യാക്കോസ് എന്നാണ്. വീണയുടെ പിതാവിന്റെ പേരാണ് ഒപ്പമുളളത്. ഇത് വോട്ടിംഗ് യന്ത്രത്തിൽ വീണാ ജോർജ് എന്നാക്കാൻ നാമനിർദേശ പത്രികക്കൊപ്പം അപേക്ഷ നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥിക്ക് നാട്ടിൽ അറിയപ്പെടുന്ന പേര് വോട്ടിംഗ് യന്ത്രത്തിൽ ഉൾപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകുന്നുണ്ട്. ഇതുപ്രകാരമാണ് വീണാ കുര്യാക്കോസ് എന്ന പേര് വീണാജോർജ് എന്നാക്കി മാറ്റുന്നത്. ആറൻമുള നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചപ്പോഴും വീണാ കുര്യാക്കോസ് എന്നാണ് പേര് നൽകിയിരുന്നത്. അപേക്ഷ നൽകി വോട്ടിംഗ് യന്ത്രത്തിൽ അന്ന് വീണാ ജോർജ് എന്നാക്കിയിരുന്നു.