പത്തനംതിട്ട: യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് വിവിധ ബാങ്കുകളിലായി 75,893രൂപയുടെ ബാങ്ക് നിക്ഷേപമുളളതായി നാമനിർദേശപത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പണമായി 50000രൂപ കൈയിലുണ്ട്. മുപ്പത് ലക്ഷം രൂപയുടെ മൂന്ന് വാഹനങ്ങളും 96000 രൂപയുടെ സ്വർണവും സ്വന്തമായുണ്ട്.