devarajan

ഇലന്തൂർ : പാടത്ത് ജോലിയെടുത്തുകൊണ്ടിരുന്ന കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി.സൂര്യാഘാതമേറ്റതെന്ന് സംശയിക്കുന്നു. പരിയാരം വാലുമണ്ണിൽ ദേവരാജൻ (75) ആണ് മരിച്ചത്.പരിയാരം മണ്ണൂപ്പാട്ട് പടിയിലുള്ള സ്വന്തം കൃഷിയിടത്തിൽവച്ചാണ് മരിച്ചത്. ഇതു വഴി പോയ തൊഴിലുറപ്പ് തൊഴിലാളികൾ പാടത്ത് കമഴ്ന്ന് കിടക്കുന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടതിനെത്തുടർന്ന് ഉടൻ തന്നെ കോഴഞ്ചേരി ഗവ.ആശുപതിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു.ശരീരത്തിൽ പലയിടത്തും പൊള്ളലേറ്റിട്ടുണ്ട്.
സംസ്‌കാരം നാളെ വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ.ഭാര്യ: രമണി.മക്കൾ:ബിന്ദു, സിന്ധു. സന്ധ്യ, സലിജ.മരുമക്കൾ: ഷാജി, ബോസ് (കുവൈറ്റ്), രാജേഷ് (ബഹറിൻ) സനോജ് (ബഹറിൻ)