1-
പഞ്ചായത്തിലെ പൂതംകരയിൽ നൽികിയ സ്വീകരണം

ഇളമണ്ണൂർ: എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന് ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കി. വൈകിട്ട് പൂതങ്കരയിൽ നിന്ന് ആരംഭിച്ച സ്വീകരണ പരിപാടിയിൽ പങ്കെടുക്കുവാൻ അമ്മമാർ ഉൾപ്പെടെ നൂറ് കണക്കിന് പ്രവർത്തകരാണ് എത്തിയത്. എന്നാൽ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ സ്വീകരണ പരിപാടികൾ കഴിഞ്ഞ് സ്ഥാനാർത്ഥി പൂതങ്കരയിൽ എത്തിയപ്പോൾ രാത്രി ഏറെ വൈകി. തുടർന്ന് തുറന്ന വാഹനത്തിൽ നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ വിവിധ സ്വീകരണ സ്ഥലങ്ങളിലേക്ക്. ഇതിനിടയിൽ പഞ്ചായത്തിലെ 15-ാം വാർഡിൽ ചായലോട് പുലിമലപാറ ഖനനത്തിനെതിരെ രണ്ട് മാസമായി രാപ്പകൽ സമരം നടക്കുന്നിടത്ത് നേതാക്കളുമായി ചർച്ച. സമരപ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ച ശേഷം പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ നേരീട് വരാമെന്ന ഉറപ്പിൽ വീണ്ടും പ്രചാരണ വാഹനത്തിലേക്ക്. എല്ലായിടത്തും ഊഷ്മളമായ സ്വീകരണങ്ങൾ, സമാപന സ്ഥലമായ പഞ്ചായത്ത് ജംഗ്ഷനിൽ എത്തിയപ്പോൾ അർദ്ധരാത്രിയായി.