പന്തളം: എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിന് പന്തളത്ത് ആവേശകരമായ സ്വീകരണം. സ്ത്രീകളടക്കം വൻ ജനക്കൂട്ടം സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തി. കൊന്നപ്പൂ നൽകി ചുവപ്പുഹാരമണിയിച്ച് വീണയ്ക്ക് പന്തളം വരവേൽപ്പ് നൽകി. നേരത്തെ പന്തളം കൊട്ടാരത്തിൽ എത്തിയ സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു. കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാര വർമ്മ, സെക്രട്ടറി നാരായണ വർമ്മ എന്നിവരുമായി ചർച്ച നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പ്രൊഫ.ടി.കെ.ജി നായർ, മുൻ എം.എൽ.എ കെ.സി.രാജഗോപാലൻ, എൽ.സി സെക്രട്ടറിമാരായ വി.പി.രാജശേഖൻ നായർ, എൻ.ജയരാജ് എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. വലിയ തമ്പുരാട്ടി തന്വംഗിയെ കണ്ട് വീണാജോർജ് അനുഗ്രഹം തേടി.
ആറൻമുള നിയോജക മണ്ഡലത്തിലായിരുന്നു തുടർന്നുളള സ്വീകരണം. രാവിലെ കൈപ്പുഴയിൽ നിന്ന് തുടങ്ങിയ സ്വീകരണം രാത്രിയിൽ മൈലാടുംപാറയിൽ സമാപിച്ചു.