john
പി.എം. ജോൺ

ഓമല്ലൂർ : പുത്തൻകാവ് മെട്രാപ്പോലീത്തൻ ഹൈസ്കൂൾ ഹെഡ്മാസ്റ്ററായും പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ അദ്ധ്യാപകനായും പ്രവർത്തിച്ച ഓമല്ലൂർ പടിഞ്ഞാറേമണ്ണിൽ പി.എം. ജോൺ (87) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷാനന്തരം 3 ന് ഓമല്ലൂർ സെന്റ് തോമസ് ഓർത്ത‌ഡോക്സ് വലിയപള്ളിയിൽ . തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി, ഓമല്ലൂർ സെന്റ് തോമസ് ഓർത്ത‌ഡോക്സ് വലിയപള്ളി ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: പരേതയായ ഏലിയാമ്മ ജോൺ കോഴഞ്ചേരി കിടങ്ങാലിൽ കുടുംബാംഗമാണ്.

മക്കൾ: മേരി ജോൺ (ലാലു), മാത്യു പി. ജോൺ (ബാബു), എലിസബേത്ത് മാത്യൂസ് (കൊച്ചുമോൾ). മരുമക്കൾ : ജോൺ പനയ്ക്കൽ (ബഹ്റൈൻ), ലിസി മാത്യു പ്ലാന്തോട്ടത്തിൽ (ദോഹ), മാത്യൂസ് ഡേവിഡ് പാറക്കടവിൽ (യു.എസ്.എ)