കാഞ്ഞിരപ്പള്ളി: എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജിന് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ വൻ സ്വീകരണം. രണ്ടാം ഘട്ട പര്യടനമാണ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നടന്നത്. മണിമല, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 35 സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. മേലേ കവലയിൽ നിന്ന് ഇരുന്നൂറിലേറെ ഇരുചക്രവാഹനങളുടെ അകമ്പടിയോടെയായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം.പുലിക്കല്ല്, പൊന്തൻപുഴ, ആലയം കവല, എ.കെ കവല, മുക്കട, ചാരുവേലി, കുന്നംകുളം, കറിക്കാട്ടൂർ ,പൂവ്വത്തോലി, കറിക്കാട്ടൂർ കവല, മണിമല, വിഴിക്കത്തോട്, അഞ്ചിലിപ്പ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മണ്ണാർക്കയത്ത് പര്യടനം സമാപിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് മണിക്ക് ആരംഭിച്ച പര്യടനം മാനിടും കുഴി, തൊണ്ടുവേലി,തമ്പലക്കാട് ,കാളകെട്ടി, കപ്പാട്, തുമ്പമട, തോമ്പലാടി,വില്ലണി, ആനക്കല്ല്, ആനിത്തോട്, പാറക്കടവ് ,കല്ലുങ്കൽ, പേട്ട, കോവിൽ കടവ്, ടൗൺ, പുതുക്കുഴി, പട്ടിമറ്റം, കുറുവാമൂഴി, ആലുംപരപ്പ് വഴി കൂവപ്പള്ളിയിൽ സമാപിച്ചു. എൻ.ടി.ജോസ്, പ്രൊഫ.ആർ നരേന്ദ്രനാഥ്​, എം.എ. ഷാജി,പി.എൻ.പ്രതാപൻ,വി.പി. ഇസ്‌മയിൽ, ഗിരിഷ് എസ്. നായർ, ജിജി ലാൽ, എം.എ. ഷാജി, ജയ ശ്രീധർ, ഹേമലത, പി.എ.താഹ, തോമസ് കുന്നപ്പള്ളി, ജോസ് മാടക്കുഴി എന്നിവർ പങ്കെടുത്തു.