കൊടുമൺ: നൂറിലധികം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന പാലം അവഗണനയിൽ. കൊടുമൺ പട്ടംതറ ജംഗ്ഷനെയും ഐക്കാട് ഭാഗത്തെയും ബന്ധിപ്പിച്ച് കരിമാളം തോടിന് കുറുകെയുള്ള പാലമാണിത്. വർഷങ്ങൾ പഴക്കമുള്ള ഈ പാലത്തിന് ഒരുമീറ്റർ വീതി മാത്രമാണുള്ളത്. ഇതുമൂലം ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ പോകാൻ കഴിയു. ഐക്കാട് ഭാഗത്തുള്ളവർക്ക് കൊടുമണ്ണിൽ നിന്ന് ഓട്ടോറിക്ഷയിൽ വീട്ടിൽ എത്തണമെങ്കിൽ കരുവിലാക്കോട് റോഡിലൂടെ 4 കിലോമീറ്റർ ചുറ്റണം.പാലത്തിന്റെ രണ്ട് വശങ്ങളിലെയും റോഡുകൾക്ക് 6 മീറ്ററിലേറെ വീതിയുണ്ടെങ്കിലും പാലം ഇടുങ്ങിയതായതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല,പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളടക്കമുള്ളവർക്ക് പ്രദേശവാസികൾ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.