കൊടുമൺ: തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഒരു ബദൽ ഉയർത്താൻ കഴിയാതെ കെട്ടിവച്ച പണം രാജ്യത്തിന് സംഭാവന ചെയ്തവരാണ് ഇന്ത്യയിലെ കോൺഗ്രസെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വീണാ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗം അങ്ങാടിക്കലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചരടുപൊട്ടിയ പട്ടം പോലെ വന്നുവീണത് വയനാട്ടിലാണ്എന്നും അദ്ദേഹം പരിഹസിച്ചു . യോഗത്തിൽ എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.കെ.ഉദയകുമാർ അദ്ധ്യക്ഷനായി . സി പി.എം കൊടുമൺ ഏരിയ സെക്രട്ടറി എ.എൻ.സലീം, ജില്ലാ കമ്മിറ്റിയംഗം കെ കെ ശ്രീധരൻ, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, മുണ്ടപ്പള്ളി തോമസ്, കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, ബ്ലോക്ക് പ്രസിഡന്റ് ബീന പ്രഭ, സാം കെ ജോൺ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.കെ.കെ.അശോക് കുമാർ സ്വാഗതം പറഞ്ഞു