പത്തനംതിട്ട : യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെ.പി.സി.സി. മുൻ പ്രസിഡന്റ് വി.എം.സുധീരൻ ഇന്ന്
ജില്ലയിലെ നാല് കേന്ദ്രങ്ങളിലെ കുടുംബസംഗമങ്ങളിൽ പങ്കെടുക്കും. വൈകിട്ട് 4ന് കോഴഞ്ചേരി, 5ന് പത്തനംതിട്ട കല്ലറക്കടവ്, 6ന് കലഞ്ഞൂർ തട്ടാകുടി, 7ന് ഓമല്ലൂർ പൈവള്ളിഭാഗം എന്നിവിടങ്ങളിലെ യോഗങ്ങളിലാണ് പങ്കെടുക്കുന്നത്.