തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 11-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ ഭാഗമായി പീതാംബരദീക്ഷ സ്വീകരിച്ചു. യൂണിയൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ പീതാംബരദീക്ഷ നൽകി. യൂണിയൻ ചെയർമാൻ കെ.എ.ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ സ്വാഗതവും യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ നന്ദിയും പറഞ്ഞു. വനിതാസംഘം ചെയർപേഴ്‌സൺ അംബിക പ്രസന്നൻ, കൺവീനർ സുധാഭായ്, യൂത്ത്മൂവ്മന്റ് ചെയർമാൻ സുമേഷ് ആഞ്ഞിലിത്താനം, സൈബർസേന ചെയർമാൻ മഹേഷ്.എം, രവിവാര പാഠശാല കോർഡിനേറ്റർ വിശ്വനാഥൻ.വി.ജി, വൈദികസമിതി കൺവീനർ സുജിത്ത് ശാന്തി, വിവിധ ശാഖ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.