vvineeth
വിനീത്

തിരുവല്ല: തിരുവല്ലയിലെ കഞ്ചാവ് വിതരണക്കാരിലെ പ്രധാന കണ്ണി പിടിയിൽ. ഇരവിപേരൂർ വള്ളംകുളം കാവുംഭാഗം അമ്പലത്തിനു സമീപം താമസിക്കുന്ന പുത്തൻ പുരയ്ക്കൽ വീട്ടിൽ വിനീതാണ് പിടിയിലായത് കഞ്ചാവ് പിടിച്ചെടുത്തു. കുമ്പനാട്, ഇരവിപേരൂർ പ്രദേശങ്ങളിലെ സ്‌കൂൾ കുട്ടികൾക്ക് കഞ്ചാവ് വിതരണം ചെയ്തിരുന്നത് ഇയാളായിരുന്നു, വേനൽ അവധിയായതിനാൽ കുട്ടികൾ ഇയാളുടെ വീട്ടിലെത്തി കഞ്ചാവ് ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഇയാളെ എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. റെയ്ഡിൽ 3 വിദ്യാർത്ഥികളെ ഇയാളുടെ വീട്ടിൽ നിന്ന് പിടികൂടി രക്ഷകർത്താക്കൾക്കൊപ്പം അയച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ, പ്രിവന്റീവ് ഓഫീസർ ഗിരീഷ്, സച്ചിൻ സെബാസ്റ്റ്യൻ, സിവിൽ എക്‌സൈസ് ഓഫീസർ വേണുഗോപാൽ, പദ്മകുമാർ ഡ്രൈവർ വിജയൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.