അടൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജ് അടൂർ മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ പന്തളം മാർക്കിറ്റിൽ നിന്നുമാണ് പര്യടനം ആരംഭിച്ചത്. പന്തളം മാർക്കറ്റ്, ടൗൺ ,പ്രൈവറ്റ് ബസ് സ്റ്റാൻഡ് ,കുരമ്പാല, നീർണാമുക്ക് കോളനി, അടൂർ, പറക്കോട് ,കടമ്പനാട്, തുവയൂർ എന്നിവടങ്ങളിലും കാപ്പിൽ കോളനി, പന്നിവിഴ പുത്തച്ചിറ അംബേദ്കർ കോളനി എന്നിവിടങ്ങളിലെ കുടുംബ യോഗങ്ങളിലും വീണാ ജോർജ്ജ് പങ്കെടുത്തു. നേതാക്കളായ പി.ബി. ഹർഷകുമാർ,ടി.ഡി ബൈജു, ഏഴംകുളം നൗഷാദ്,ഡി.സജി, മനോജ്, ബാബു ജോൺ, പി.കെ.കുമാരൻ, എ.ജി.തോമസ്,ഫസൽ എന്നിവർ പങ്കെടുത്തു.