sura-kanjirappalay

കാഞ്ഞിരപ്പള്ളി: എൻ.ഡി.എ പത്തനംതിട്ട ലോകസഭാ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ കാഞ്ഞിരപ്പള്ളിയിലെ പര്യടനം ആവേശക്കടലായി മാറി. രാവിലെ 9 ന് നെടുങ്ങാടപ്പളളിയിലെത്തിയ സുരേന്ദ്രനെ താമരപ്പൂവ് നൽകിയാണ് പ്രവർത്തകർ സ്വീകരിച്ചത്. ആരതി ഉഴിഞ്ഞും തിലകം ചാർത്തിയും അമ്മമാർ വരവേറ്റു. കറുകച്ചാൽ പഞ്ചായത്തിലെ നെടുങ്ങാടപ്പള്ളിയിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമൻ നായർ പര്യടനം ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ.ജി.കണ്ണൻ, വി.എൻ.മനോജ്, രാജൻ മേക്കൽ, വിജയകുമാർ മഠത്തിൽ, മനു പള്ളിക്കത്തോട്, ടി.ബി ബിനു, എസ്.മിഥുൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നെടുംകുന്നം, പള്ളിക്കത്തോട്,ചിറക്കടവ് പഞ്ചായത്തുകളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി.