chittayam
ചിറ്റയം ഗോപകുമാറിന് ആലംതുരുത്തിയിൽ നൽകിയ സ്വീകരണം സമീപം മുൻ എം.എൽ.എ ശോഭനാജോർജ്ജ്

ചെങ്ങന്നൂർ: കണിക്കൊന്ന പൂക്കളുമായി കാത്തുനിൽക്കുകയാണ് സ്ത്രീകളും കുട്ടികളുമടങ്ങിയ ഒരു സംഘം ആലുംതുരുത്തിയിൽ . മാവേലിക്കര മണ്ഡലത്തിലെ ഇടതുസ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ സ്വീകരണ സ്ഥലമാണ്. നിശ്ചയിച്ചതിലും ഏറെ വൈകിയാണ് ചിറ്റയമെത്തിയത്. പക്ഷേ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല.

ചിറ്റയം ഗോപകുമാ‌ർ ചെങ്ങന്നൂർ അസംബ്ലി മണ്ഡലത്തിൽ നടത്തുന്ന മൂന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായാണ് ഇവിടെ എത്തിയത്. മുളക്കുഴ പിരളശേരി ജംഗ്ഷനിൽ ആരംഭിച്ച് ബുധനൂർ പഞ്ചായത്തിലെ എണ്ണയ്ക്കാട് പര്യടനം സമാപിക്കുന്നതുവരെ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷേയ്ക് പി. ഹാരിസ് പര്യടനം ഉദ്ഘാടനം ചെയ്തു. . വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ . കെ എസ് രവി, എം എച്ച് റഷീദ്, പി വിശ്വംഭരപണിക്കർ, പ്രൊഫ. പി ഡി ശശിധരൻ, പുഷ്പലത മധു, ജി രാമകൃഷ്ണൻ, പി എം തോമസ്, ശോഭന ജോർജ്ജ്, എം ശശികുമാർ, ശശികുമാർ ചെറുകോൽ, ജയിംസ് ശാമുവൽ, ടി.കെ ഇന്ദ്രജിത്ത്, ടിറ്റി എം. വർഗീസ്, സജി വെളളവന്താനം, ഗിരീഷ് ഇലഞ്ഞിമേൽ, ബി. ഉണ്ണികൃഷ്ണപിള്ള, അജയകുമാർ, പി.ആർ പ്രദീപ്കുമാർ, ബി ശോഭ, വി വേണു, ജെബിൻ പി വർഗീസ്, ബി ഉണ്ണികൃഷ്ണപിള്ള, കെ കെ രാധമ്മ, ഗ്രേസി സൈമൺ, എം.കെ മനോജ്, വി.കെ വാസുദേവൻ, വി. വി അജയൻ, എന്നിവർ സംസാരിച്ചു.