kodikkunnil
യു,ഡി,എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് രണ്ടാംഘട്ട പര്യടനത്തിനിടെ മാന്നാറിൽ അമ്മമാരുമായി കുശലം പങ്കുവെക്കുന്നു

ചെങ്ങന്നൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് പ്രചാരണരംഗം കൊഴിപ്പിക്കുകയാണ്. പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ അണികളും അവേശത്തിലാണ്.അന്തരിച്ച യു.ഡി.എഫ് സ്ഥാപക നേതാവ് കെ.എം.മാണിക്ക് ഇന്നലെ രാവിലെ 10ന് പാലായിലെത്തി അന്ത്യാഞ്ജി അർപ്പിച്ചതിന് ശേഷം തിരിച്ച് 3 മണിയോടു കൂടി ചെങ്ങന്നൂരിലെത്തിയാണ് സ്വീകരണ പരിപാടികൾ ആരംഭിച്ചത്. വള്ളക്കാലി ജംഗ്ഷനിൽ തുടങ്ങി മാന്നാർ, ചെന്നിത്തല, പാണ്ടനാട്, പുലിയൂർ മണ്ഡലങ്ങളിലെ സ്വീകരണ യോഗങ്ങളിലെത്തി. ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.രാത്രി 10 മണിക്ക് പുലിയൂർ തിങ്കളാമുറ്റം ജംഗ്ഷനിൽ പര്യടനം സമാപിച്ചു.
നാളെ കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ രണ്ടാംഘട്ട സ്വീകരണത്തിന് തുടക്കംകുറിക്കും. രാവിലെ 8ന് നെടുവത്തൂർ പഞ്ചായത്തിലെ വല്ലം ദേവീക്ഷേത്ര ജംഗ്ഷനിൽ നിന്ന് തുടങ്ങി നെടുവത്തൂർ, എഴുകോൺ, കരീപ്ര, വെളിയം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി 10ന് വെളിയം ജംഗ്ഷനിൽ സമാപിക്കും