suren1
കെ.സുരേന്ദ്രന് തിരുവല്ലയിൽ നൽകിയ സ്വീകരണം

തിരുവല്ല: എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന് തിരുവല്ല നിയോജക മണ്ഡലത്തിൽ സ്വീകരണം നൽകി.. താമര മാലകളിട്ടായിരുന്നു പല സ്ഥലങ്ങളിലും സ്ത്രീകളടങ്ങിയവർ സുരേന്ദ്രനെ വരവേറ്റത്. ആനിക്കാട് പഞ്ചായത്തിലെ മാരിക്കലിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗം രാജീവ് രാജധാനി ഉദ്ഘാടനം ചെയ്തു. കെ.പി.എം.സ് സംസ്ഥാന അദ്ധ്യക്ഷൻ
നീലകണ്ഠൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കവിയൂർ പഞ്ചായത്തിൽ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷാജിനായർ, മണ്ഡലം ജനറൽ സെക്രട്ടറി ദിനേശ് കുമാർ,
ആനിക്കാട് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് ശ്രീധരൻ നായർ എന്നിവർ പങ്കെടുത്തു.

അടൂരിൽ നാലാംഘട്ട പ്രവർത്തനങ്ങൾ തുടങ്ങി. ഏപ്രിൽ 20നുള്ളിൽ കുടുംബയോഗങ്ങൾ പൂർത്തിയാക്കും.