ummen-chandy
ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി സംസാരിക്കുന്നു.


കോഴഞ്ചേരി: വിശ്വാസം സംരക്ഷിക്കുന്നതിന് യു.ഡി.എഫ് ശക്തമായ നിലപാടെടുക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു. പത്തനംതിട്ട പാർലമെന്റ് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സൗഹാർദ്ദതയാണ് എൽഡിഎഫും ബിജെപിയും തകർത്തത്. വളരെ ക്രൂരതയും അക്രമവുമായിരുന്നു ഇരുകക്ഷികളും കേരളത്തിൽ നടത്തിയത്. ഇതിൽ നിന്നെല്ലാം മോചനം ഉണ്ടാവണം. മൂന്ന് വർഷമായ എൽഡിഎഫ് ഗവൺമെന്റിന് ഒരു രംഗത്തും വിജയിക്കാനായില്ല. പ്രളയം മനുഷ്യ നിർമ്മിതമായിരുന്നു എന്ന് കോടതി പറഞ്ഞത് ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്്.
ജനങ്ങൾക്ക് രാഹുൽ ഗാന്ധിയെക്കുറിച്ച് വലിയ പ്രതീക്ഷയാണുള്ളത്. പറഞ്ഞാൽ പറഞ്ഞപോലെ ചെയ്യുന്ന സ്വഭാവക്കാരനാണ് രാഹുൽ ഗാന്ധി. പത്തുകോടി ആളുകൾക്ക് തൊഴിൽ നൽകുമെന്നും 15 ലക്ഷം വീതം ഓരോരുത്തർക്കും നൽകുമെന്നും പ്രഖ്യാപിച്ച നരേന്ദ്രമോദിയുടെ പൊള്ളയായ വാക്കുകൾ നിലനിൽക്കുകയാണ്. മറിച്ച് പാവപ്പെട്ട കുടുംബങ്ങൾ പ്രതി വർഷം 72000 രൂപ നൽകുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം നടപ്പിലാക്കുന്നതിനുവേണ്ടിയാണ് പറഞ്ഞിരിക്കുന്നത്. ജനങ്ങൾക്ക് അക്കാര്യത്തിൽ വിശ്വാസമുണ്ട. മിനിമം ഇൻകം ഗ്യാരണ്ടി എന്നത് നടപ്പിലാക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇക്കഴിഞ്ഞ നാലാം തീയതി നോമിനേഷൻ കൊടുക്കാനെത്തിയ രാഹുൽ ഗാന്ധിക്ക് കിട്ടിയ സ്വീകരണം ഏറെ വലുതായിരുന്നു. നരേന്ദ്രമോദി 5 വർഷം ഭരിച്ചത് ഏകാധിപതിയെപ്പോലെയാണെന്നും ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയമായിരുന്നുവെന്നും പറഞ്ഞു.
യുഡിഎഫ് ചെയർമാൻ ബാബു കൈതവന അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് കെ.കെ. റോയിസൺ, അഡ്വ. കെ. ശിവദാസൻ നായർ, മാലേത്ത് സരളാദേവി , എഐസിസി അംഗം മുരുകാനന്ദ്്, അഡ്വ. എ. സുരേഷ് കുമാർ, മുൻ ഡി.സി.സി. പ്രസിഡന്റ് പി. മോഹൻ രാജ്, കെ.പി.സി.സി. അംഗം എ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ഡിസിസി അംഗം ജെറി മാത്യു സാം സ്വാഗതവും , വിനോദ് കുമാർ നന്ദിയും പറഞ്ഞു.