വെച്ചൂച്ചിറ: ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് അംഗം ജോർജ്ജ് ഇളംപ്ലാക്കാട്ട് (വക്കച്ചൻ പൗവ്വത്തിൽ) നെ കൂറുമാറ്റം നിരോധന നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌ക്കരൻ യോഗ്യനാക്കി.
എൽ.ഡി.എഫിൽ എൻ.സി.പിയുടെ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ജോർജ്ജ് ഇളംപ്ലാക്കാട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി തോമസിന് എതിരെ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിട്ടു നൽകിയതിനുശേഷം പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസത്തിൽ പങ്കെടുക്കാതെ ഷാജി തോമസിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനെതിരെ എൻ.സി.പി വെച്ചൂച്ചിറ മണ്ഡലം പ്രസിഡന്റും 9-ാം വാർഡ് അംഗവുമായ എ.വി.മാത്യു (സാംകുട്ടി വെട്ടാപാല) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിൽ നിന്നും 6 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നുമാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഹർജിക്കാരനുവേണ്ടി അഡ്വ.ബോബി.കെ.ജോസഫ് ഹാജരായി.