a
ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമില്ലാത്തവരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് മന്ത്രിഎംഎം മണി

കൊടുമൺ:ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമില്ലാത്തവരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് മന്ത്രി എം.എം മണി പറഞ്ഞു. കൊടുമൺ ഐയ്ക്കാട് വടക്ക് ചേർന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. .ഇന്ത്യയിൽ ന്യൂനപക്ഷങ്ങളും ദളിതരും ആക്രമിക്കപ്പെടുകയാണ്.ബി ജെ പി തീവ്രഹിന്ദുത്വം ഉയർത്തി വോട്ട് ചോദിക്കുമ്പോൾ കോൺഗ്രസ് മൃദു ഹിന്ദുത്വവുമായി അതിന്റെ പിന്നാലെയാണ് .മോദി ഒരു ദിവസം ഗംഗാ നദിയിലൂടെ യാത്ര ചെയ്താൽ രാഹുലും പ്രിയങ്കയും രണ്ടു ദി സം യാത്ര ചെയ്യും. ഉത്തരേന്ത്യയിൽ കോൺഗ്രസ് ഗോമാതാവിന്റെ പിറകേയാണ് പോകുന്നത്. രാഹുൽ ഗാന്ധി ബ്രാഹ്മണനാണെന്ന് പറഞ്ഞ് ക്ഷേത്രങ്ങൾ തോറും കയറിയിറങ്ങിയാണ് വോട്ടുപിടുത്തം. .ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്തവരാണ് ബി.ജെ.പിക്കാർ, സ്വാതന്ത്ര്യ സമരക്കാലത്ത് ബ്രിട്ടീഷുകാർക്ക് ദാസ്യവേല ചെയ്തവരാണ് ഇപ്പോൾ ദേശീയത പറഞ്ഞ് വോട്ട് ചോദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു,. യോഗത്തിൽ ടി സജു അദ്ധ്യക്ഷനായി. എ എൻ സലീം, കെ കെ ശ്രീധരൻ, അഡ്വ.സി പ്രകാശ്, എ.വിപിൻകുമാർ, കെ കെ അശോക് കുമാർ, ഏഴംകുളം നൗഷാദ്, ഇടത്തിട്ട സത്യൻ, പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞനമ്മ കുഞ്ഞ്, ജില്ലാ പഞ്ചായത്തംഗം ബി സതി കു മാ രി, പഞ്ചായത്തംഗങ്ങളായ പുഷ്പലത, എൻ കെ ഉദയകുമാർ, കെ സുഭാഷ് എന്നിവർ സംസാരിച്ചു.സി ജി മോഹനൻ സ്വാഗതം പറഞ്ഞു.