പത്തനംതിട്ട: കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പടേനി മഹോത്സവം 15 മുതൽ 24 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 15ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ദേവീഭാഗവത പാരായണം, രാത്രി 9ന് അത്താഴപൂജ, 16ന് രാവിലെ പതിവ് പൂജകൾ, രാത്രി 9ന് പച്ചത്തപ്പ്,17ന് രാവിലെ പതിവ് പൂജകൾ, രാത്രി 8 മുതൽ നൃത്തവൈഭവം തുടർന്ന് കുച്ചിപ്പുടിബാലെ, രാത്രി 11ന് കാച്ചിക്കൊട്ട് പടേനി, 18ന് രാവിലെ 9 മുതൽ 4 വരെ സമ്പൂർണ നാരായണീയം, രാത്രി 8 മുതൽ 10.30 വരെ നടന വിസ്മയം, രാത്രി 11ന് കാച്ചിക്കൊട്ട് പടേനി, 19ന് രാവിലെ പതിവ് പൂജകൾ, 7.30 മുതൽ ഗീതാപാരായണം, രാത്രി 11ന് കാച്ചിക്കൊട്ട് പടേനി, 20ന് രാവിലെ പതിവ് പൂജകൾ, രാത്രി 8 മുതൽ 10.30 വരെ ഫ്യൂഷൻ മ്യൂസിക്, രാത്രി 11ന് കാച്ചിക്കൊട്ട് പടേനി അടവി, 21ന് രാവിലെ പതിവ് പൂജകൾ, രാത്രി 7.30 മുതൽ 8 വരെ അക്ഷരശ്ലോകം, രാത്രി 11ന് കാച്ചിക്കൊട്ട് ഇടപ്പടേനി, 22ന് രാവിലെ പതിവ് പൂജകൾ, രാത്രി 7.45ന് സാംസ്‌കാരിക സമ്മേളനം, രാത്രി 8 മുതൽ സംഗീത സദസ്, രാത്രി 11.30ന് വല്യ പടേനി. 23ന് പള്ളിയുറക്കം, 24ന് രാവിലെ 9 മുതൽ 11 വരെ പകൽപ്പടേനി, 11 മുതൽ 12 വരെ നവകവും ശ്രീഭൂതബലിയും, വൈകിട്ട് 4 മുതൽ 7 വരെ എഴുന്നെള്ളത്ത്, രാത്രി 9 മുതൽ കളമെഴുത്തും പാട്ടും, രാത്രി 8.30മുതൽ 11വരെ നാടകം. രാത്രി 11 മുതൽ 12 വരെ എഴുന്നെള്ളത്തും വിളക്കും, 12 മുതൽ കൊട്ടിക്കേറ്റ്, 12.30 മുതൽ നൃത്ത നാടകം. ഭാരവാഹികളായ കെ. ഹരിദാസ്, ഡി.രഘുകുമാർ, എം.ജി.രാധാകൃഷ്ണൻ നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.