appunni

കോന്നി : ഡി.വൈ.എഫ്‌.ഐ നേതാവിന്റെ വീട്ടുമുറ്റത്ത് റീത്തും വാഴയിലയും വച്ച് വധഭീഷണി. കോന്നി ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം മലയാലപ്പുഴ കുഴിക്കാട് മിഥുൻ.ആർ.നായരുടെ (അപ്പുണ്ണി) വീട്ടുമു​റ്റത്ത് വെള്ളിയാഴ്ച്ച രാവിലെയാണ് റീത്തും വാഴയിലയും കണ്ടത്. റീത്തിൽ ആർ.എസ്.എസിന്റെ പേരിലുള്ള വധഭീഷണി കുറിപ്പുമുണ്ട്. നാലു വർഷം മുമ്പ് രാത്രിയിൽ പ്രകടനമായെത്തിയ ആർ.എസ്.എസ് പ്രവർത്തകർ അപ്പുണ്ണിയുടെ വീട് ആക്രമിച്ച് റീത്ത് വച്ചിരുന്നു. മലയാലപ്പുഴ പൊലീസിൽ പരാതി നൽകി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മി​റ്റി പ്രതിഷേധിച്ചു. പൊലീസ് അന്വേഷണം നടത്തി കു​റ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ. എഫ്‌.ഐ ജില്ലാ പ്രസിഡന്റ് സംഗേഷ്.ജി.നായർ,സെക്രട്ടറി പി.ബി.സതീഷ് കുമാർ എന്നിവർ പറഞ്ഞു.