തിരുവല്ല: സാംബവ മഹാസഭ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ഡോ.ബി.ആർ. അംബേദ്ക്കറുടെ 128-)മത് ജന്മദിനാഘോഷം 14ന് തിരുവല്ലയിൽ നടക്കും. രാവിലെ ഏഴിന് കച്ചേരിപ്പടിയിലെ അംബേദ്ക്കർ സ്‌ക്വയറിൽ യൂണിയൻ പ്രസിഡന്റ് കെ.പത്മജൻ പതാക ഉയർത്തും. ഉച്ചയ്ക്ക്ശേഷം മൂന്നിന് മുൻസിപ്പൽ ഓഫിസ് ജംഗ്ഷനിൽ നിന്ന് നഗരം ചുറ്റി ജന്മദിനഘോഷയാത്ര, തുടർന്ന് മുൻസിപ്പൽ ഓപ്പൺ സ്റ്റേജിൽ നടക്കുന്ന ജന്മദിനം സമ്മേളനം മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും. ഗീവർഗീസ് മാർ കൂറിലോസ് സന്ദേശം നൽകും. ജില്ല സെക്രട്ടറി സി.കെ.രാജേന്ദ്രപ്രസാദ് വിദ്യാഭ്യാസ അവാർഡ് ദാനവും വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ.അംബുജാക്ഷൻ മുഖ്യപ്രഭാഷണവും നടത്തും. വനിതാ സമാജം സംസ്ഥാന പ്രസിഡന്റ് സരളാ ശശി മുതിർന്ന പ്രവർത്തകരെ ആദരിക്കും. നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, സി.പി.എം ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണി, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എൻ.എം. രാജു, യൂണിയൻ സെക്രട്ടറി രാജൻ വളഞ്ഞവട്ടം, ഖജാൻജി സി.കെ.ശശി, ജില്ലാ ജോ.സെക്രട്ടറി കെ.രാജൻ, പി.കെ.കുട്ടൻ, ടി.കെ.റെജികുമാർ എന്നിവർ പ്രസംഗിക്കും. തുടർന്ന് നാടൻപാട്ട്.