k-surendran
പൂങ്കാവനത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ് കെ സുരേന്ദ്രൻ

നിലയ്ക്കൽ: ശബരിമല സമരത്തിലൂടെ വിശ്വാസികളുടെ വികാരമായി മാറിയ കെ സുരേന്ദ്രന് പൂങ്കാവനത്തിൽ കാടിന്റെ മക്കളുടെ ആവേശകരമായ സ്വീകരണം. മലദൈവങ്ങളെ വെറ്റപുകയില സമർപ്പിച്ച് വിളിച്ചുചൊല്ലി പ്രാർത്ഥിച്ചാണ് ഊരുമൂപ്പന്റെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയത്. പാണ്ടിമേളത്തിന്റെയും വായ്ക്കുരവയുടെയും അകമ്പടിയോടെ നൽകിയ സ്വീകരണത്തിന് കാണി മൂപ്പനും പെരുമാൾ മൂപ്പനും നേതൃത്വം നൽകി. കണിക്കൊന്നയും പൂവാകയും ഇലഞ്ഞിപ്പൂക്കളും ചേർത്തു നിർമ്മിച്ച പൂക്കൾ നൽകി ആചാരപരമായായിരുന്നു അവരുടെ സ്വീകരണം.
മണ്ഡലകാലത്ത് സർക്കാർ നിയന്ത്രണങ്ങളെത്തുടർന്ന് ഇവിടെയുള്ള ഒട്ടേറെപ്പേർക്ക് തൊഴിൽ നഷ്ടപ്പെട്ടത് അവർ കണ്ണിരോടെ ഓർത്തു. രണ്ട് ദിവസം മുമ്പ് ബസിൽ നിന്ന് പൊലീസ് തങ്ങളെ ഇറക്കിവിടാൻ നടത്തിയ ശ്രമവും അവർ വിവരിച്ചു. വികസനമില്ലായ്മയെക്കുറിച്ചും പറഞ്ഞു.
എല്ലാത്തിനും പരിഹാരും ഉണ്ടാകുമെന്നും അയ്യപ്പന്റെ പൂങ്കാവനത്തിൽ അന്തിമ വിജയം ധർമ്മത്തിനായിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.