കോന്നി: രാജ്യത്തിന്റെ സമ്പത്ത് ദാരിദ്യം അനുഭവിക്കുന്ന സാധാരണക്കാർക്ക് കൂടി പങ്കുവയ്ക്കുകയാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോന്നി ടൗണിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എബ്രഹാം വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, മാത്യു കുളത്തുങ്കൽ, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതിപ്രസാദ്, സജി കൊട്ടക്കാട്, റജി പൂവത്തൂർ, വി.ആർ.സോജി, മാത്യു ചെറിയാൻ, എം.വി ഫിലിപ്പ്, എലിസബത്ത് അബു, എസ്.വി.പ്രസന്നകുമാർ, എസ്.സന്തോഷ് കുമാർ, റോയിച്ചൻ എഴിക്കകത്ത്, അബ്ദുൾ മുത്തലിബ്, ബാബു ചാക്കോ, ശാന്തിജൻ, റോജി എബ്രഹാം എന്നിവർ പ്രസംഗിച്ചു.