അടൂർ: യുവതിയുടെ ഗർഭാശയത്തിൽ നിന്ന് 40 മുഴകൾ നീക്കംചെയ്തു. അടൂർ ലൈഫ് ലൈൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് അത്യപൂർവ ശസ്ത്രക്രിയ നടന്നത്. വന്ധ്യതാ ചികിത്സയ്ക്കെത്തിയ ഓസ്ട്രേലിയായിൽ സ്ഥിരതാമസമാക്കിയ മലയാളിയായ അനിതയെ (38) , യാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത് വിവാഹം കഴിഞ്ഞ് ഏഴ് വർഷമായെങ്കിലും കുട്ടികളില്ലായിരുന്നു . 12 സെന്റീമീറ്റർ മുതൽ ചെറിയവലിപ്പം വരെയുള്ളതായിരുന്നു മുഴകൾ. നേരത്തെ ആസ്ട്രേലിയായിൽ മുഴകൾ നീക്കം ചെയ്യുന്നതിനായി കീഹോൾ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.. തുടർന്നാണ് ലൈഫ് ലൈനിലെത്തിയത്.
പരിശോധയിൽ ഗർഭപാത്രം വളരെയധികം വികസിച്ചതായി കണ്ടെത്തി. സ്കാനിംഗിലാണ് മുഴകൾ കണ്ടത്. സാധാരണഗതിയിൽ ഗർഭപാത്രം നീക്കംചെയ്യുക മാത്രമാണ് ഇതിനുള്ള പോംവഴി. ഹൃദയസംബന്ധമായ അസുഖവും ഇവർക്കുണ്ടായിരുന്നു. ലൈഫ് ലൈൻ ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റ് ഗൈനക്കൊളജിസ്റ്റ് ഡോ.ബി.പ്രസന്നകുമാരി , ആശുപത്രി മാനേജിംഗ് ഡയറക്ടറും ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റുമായ ഡോ.എസ്.പാപ്പച്ചൻ, ഡോ.ശ്രീലത, ഡോ.മാത്യൂസ് ജോൺ, കീഹോൾ ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ.സിറിയക്ക് പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ മുഴകൾ നീക്കിയത്. സുഖംപ്രാപിച്ചുവരുന്ന യുവതിക്ക് നാല് മാസത്തിനുള്ളിൽ ഗർഭം ധരിക്കാൻ കഴിയുമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. എസ്. പാപ്പച്ചൻ, സീനിയർ സർജൻ ഡോ. മാത്യൂസ് ജോൺ, ഡോ. സിറിയക് പാപ്പച്ചൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.