അടൂർ : മിത്രപുരം തേവരയ്യത്ത്കാവ് ശ്രീ ഹരിഹര ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് നാളെ കൊടിയേറി 24ന് ആറാട്ടോടെ സമാപിക്കും. നാളെ പുലർച്ചെ 4.30ന് വിഷുകണി ദർശനം, 5ന് ഗണപതിഹോമം, 9.15ന് കൊടിമരത്തിന് പുറപ്പാട്, ഉച്ചയ്ക്ക് 1ന് കൊടിയേറ്റ് സദ്യ, വൈകിട്ട് 6.55നും 7.25നും ഇരട്ടകൊടിമരങ്ങളിൽ തന്ത്രി രതീഷ് ശശിയുടെ കാർമ്മികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. തുടർന്നുള്ള ദിവസങ്ങളിൽ പതിവ് പൂജകൾക്ക് പുറമേ രാവിലെ 7.30ന് ശ്രീഭൂതബലി, നവകപഞ്ചഗവ്യ കലശപൂജ, ദീപാരാധന, സമൂഹനാമജപം തുടങ്ങിയ ചടങ്ങുകൾ നടക്കും.17ന് വൈകിട്ട് 7.45ന് നൃത്തനൃത്യങ്ങൾ, 19ന് വൈകിട്ട് ഭജന, 21ന് രാവിലെ 9ന് ഉത്സവബലി, രാത്രി 7.45 ന് പ്രാർത്ഥനാ ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, 22 ന് രാവിലെ 9ന് മഹാവിഷ്ണുവിന് ഉത്സവബലി, രാത്രി 7.45ന് നാമജപയജ്ഞം, 23 ന് രാത്രി 9.30 ന് മിത്രപുരം കരമലക്കോട്ട് കുളത്തിലേക്ക് പള്ളിവേട്ട, 24ന് വൈകിട്ട് 3 മുതൽ കെട്ടുകാഴ്ച, 4ന് ആറാട്ട്ബലി, 6.45ന് കൊറ്റംകോട്ട് ആറാട്ടുകുളത്തിൽ ആറാട്ട്, 7.30ന് തിരിച്ചെഴുന്നള്ളത്ത്, രാത്രി 9.30ന് കൊടിയിറക്ക്, 9.45 ന് ഒാണാട്ടുകര ഒാറ അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്കാരവും.