plastic-waste

കലഞ്ഞൂർ: ഉത്സവാഘോഷാനന്തരം ആൽത്തറ മൈതാനിയിലും പരിസരങ്ങളിലും അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ ഗ​വ.എച്ച്. എസ്. എസ് ആൻഡ് വി. എച്ച്. എ​സ്. എസിലെ പരിസ്ഥിതി ക്ലബംഗങ്ങൾ മുന്നിട്ടിറങ്ങി. അദ്ധ്യാപകരായ ഫിലിപ്പ് ജോർജ്, വി.ബിന്ദു, വി.അജിലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ക്ഷേത്ര ട്രസ്റ്റ്​ മാനേജർ കൃഷ്ണൻ പോറ്റിയുടെ അദ്ധ്യക്ഷതയിൽ ഗ്രീൻ റിപ്പോർട്ടർ സി.ഇ.ഒ. ഇ. പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ശേഖരിച്ച പത്ത് ചാക്കോളം പ്ലാസ്റ്റിക്ക് ഗ്രാമപഞ്ചായ​ത്തിന്റെ പ്ലാസ്റ്റിക്ക് ശേഖരണ പദ്ധതിക്ക് കൈമാറി.