anto
അടൂർ പളളക്കലിൽ ആന്റോ ആന്റണിക്ക് നൽകിയ സ്വീകരണം

അടൂർ: അടൂരിലെ പള്ളിക്കൽ, ഏറത്ത്, ഏഴംകുളം, കടമ്പനാട്, പഞ്ചായത്തുകളിലും അടൂർ മുനിസിപ്പാലിറ്റിയിലും യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി പര്യടനം നടത്തി. ഇന്നലെ രാവിലെ എട്ടുമണിക്ക് പള്ളിക്കൽ പഞ്ചായത്തിലെ തോട്ടുംമുക്കിൽ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ആനയിക്കപ്പെട്ട ആന്റോയെ കാത്ത് വഴിയരികിൽ ഉടനീളം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം കാത്തുനിന്നിരുന്നു. അടൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് , ആനന്ദപ്പള്ളി, പാണ്ടിക്കുടി ജംഗ്ഷൻ, പൂവൻകുന്നിൽ ജംഗ്ഷൻ, കാവനാൽ ജംഗ്ഷൻ, പറക്കോട്, കോട്ടമുകൾ മിനി ജംഗ്ഷൻ , കനാൽ ജംഗ്ഷനിൽ, ഏഴംകുളം വഴി കടമ്പനാട് പഞ്ചായത്തിലെ മലങ്കാവിൽ രാത്രി ഏറെ വൈകിയാണ് ഇന്നലത്തെ പര്യടനം സമാപിച്ചത്.