ആറൻമുള: ആറൻമുളയിൽ ആവേശം വിതച്ച് കെ.സുരേന്ദ്രൻ. രാവിലെ ആറന്മുള ക്ഷേത്രത്തിൽ ദർശനം നടത്തി തുലാഭാര വഴിപാട് കഴിച്ച ശേഷമാണ് സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലേക്ക് കടന്നത്. രാവിലെ 8.30ന് തറയിൽമുക്കിൽ ആരംഭിച്ച പര്യടനം ബി.ജെ.പി ദേശീയ സമിതി അംഗം വി.എൻ ഉണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ എന്നിവർ സംസാരിച്ചു. ഓമല്ലൂർ, ചെന്നീർക്കര, മെഴുവേലി പഞ്ചായത്തുകളിലൂടെ കുളനട പഞ്ചായത്തിലെ കുളനാട് കാണിക്ക മണ്ഡപത്തിൽ സമാപിച്ചു. അമ്മമാരടക്കം നിരവധിയാളുകൾ കെ.സുരേന്ദ്രനെ സ്വീകരിക്കാൻ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ഉണ്ടായിരുന്നു. രാത്രി വൈകിയും സ്വീകരണം നടന്നു. ശരണംവിളിച്ചും ആളുകൾ സ്ഥാനാർത്ഥിയെ അഭിവാദ്യം ചെയ്തു. ബി.ജെ.പി മണ്ഡലം ജന. സെക്രട്ടറിമാരായ കെ. അശോക് കുമാർ, കെ.ജി സുരേഷ്, ബി.ഡി.ജെ.എസ് നേതാക്കളായ വിദ്യാസാഗർ, പി.സി ഹരി, കെ.കെ ശശി, പഞ്ചായത്ത് മെമ്പർ ബിന്ദു പ്രസാദ് എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.