aniankunju
അനിയൻകുഞ്ഞ് കെങ്കിരേത്ത്

പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം സെക്രട്ടറി അനിയൻകുഞ്ഞ് കെങ്കിരേത്ത് (49) മരിച്ചു. മാർച്ച് 17ന് മല്ലശേരിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യവെ നായ കുറുകെ ചാടിയപ്പോൾ നിയന്ത്രണംവിട്ട സ്കൂട്ടറിൽ നിന്നും തെറിച്ചുവീഴുകയായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് കുമ്പഴ മാർ ശെമുവൻ ദെസ്തുനി ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ജില്ലാ വോളിബോൾ അസോസിയേഷൻ മുൻ ജില്ലാ വൈസ് പ്രസിഡന്റും കുമ്പഴ ലിബർട്ടി സ്പോർട്ട്സ് ക്ലബ്ബ് ക്യാപ്റ്റനുമായിരുന്നു. ഭാര്യ: ഷൈല കെ. അനിയൻ കടമ്മനിട്ട പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷൈനു കെ. അനിയൻ (സെന്റ് ജോൺസ് ഹോസ്പിറ്റൽ, ബാംഗ്ലൂർ), ഷീനു കെ. അനിയൻ, അനീറ്റ കെ. അനിയൻ.